chinju
1

കൊടുങ്ങല്ലൂർ : മുസിരിസ് പട്ടണത്തിന്റെ ഭാഗമായ അഴീക്കോട് ബീച്ചിൽ എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി ബീച്ച് ഫെസ്റ്റിന് പുതുചരിത്രം രചിക്കാൻ കഴിയുമെന്നും യുവതലമുറയ്ക്ക് മുസിരിസ് ചരിത്രം കൈമാറുമെന്നും സംസ്ഥാന മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് മുനയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. കെ.പി. രാജൻ, ഫൗസിയ ഷാജഹാൻ, നജ്മൽ ഷക്കീർ, സുമിത ഷാജി, സ്‌നേഹലത, അംബിക ശിവപ്രിയൻ, ഉണ്ണി പിക്കാസോ, കെ.എം. സാദത്ത്, ബീന ബാബു, സി.എ. നസീർ, പി.എച്ച്. റാഫി, പി.എ. കരുണാകരൻ, മുസിരിസ് പൈതൃക പദ്ധതി ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.