th

ചേലക്കര: ചേലക്കര തിരിച്ചുപിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉപതിരഞ്ഞെടുപ്പ് ചേലക്കര നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള സുവർണാവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം ചെയർമാൻ പി.എം. അമീർ അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, മുഖ്യപ്രഭാഷണം നടത്തി.

നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹംസ, ബെന്നി ബഹനാൻ എം.പി, സ്ഥാനാർത്ഥി രമ്യ ഹരിദാസ്, തോമസ് ഉണ്ണിയാടൻ, ദീപ ദാസ് മുൻഷി, വി.എം. സുധീരൻ, എ.ഐ.സി.സി സെക്രട്ടറി അറിവഴകൻ, മോൻസ്‌ ജോസഫ്, അബ്ദുൾ റഹ്മാൻ രണ്ടത്താണി, പി.സി. വിശ്വനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ഡി.സി.സി പ്രസിഡന്റ് ശ്രീകണ്ഠൻ, ഇ. വേണുഗോപാലമേനോൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.എം. അനീഷ്, പി.ഐ. ഷാനവാസ്, അനൂപ് എന്നിവർ പ്രസംഗിച്ചു.