തൃശൂർ: അനന്തമായ വികാരങ്ങളെ പ്രകടിപ്പിക്കാനും, പ്രകൃതിസൗന്ദര്യം അനുഭവിക്കാനും, ചിന്തകളും മനോഭാവങ്ങളും തുറന്നുപറയാനും കഴിവുള്ള കണ്ണുകൾ മനുഷ്യമനസിലെ ആശയവിനിമയം നടത്തുന്നതിനുമുള്ള വാതിലുകളാണെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും പ്രിൻസ് ആക്‌സിസ് കണ്ണാശുപത്രിയും ചേർന്ന് അരണാട്ടുകര ബ്രഹ്മാകുമാരീസ് സെന്ററിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മാകുമാരി ബിന്ദു സിസ്റ്റർ അദ്ധ്യക്ഷയായി. കോർപറേഷൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ റോബ്‌സൺ മുഖ്യാതിഥിയായി. ഡോ. ടിയാ സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. കോർപറേഷൻ കൗൺസിലർ സജിത ഷിബു, വീഡിയോ മേക്കർ ഗീതാ രാമൻ, ശ്രീകേഷ് വെള്ളാനിക്കര, ബി.കെ. സന്തോഷ്, ബി.കെ. സുരേഷ്, ബി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.