ayanam

തൃശൂർ: സമൂഹത്തിന്റെയും ചരിത്രത്തിന്റെയും മറവിക്കെതിരെ ഓർമ്മകളെ വീണ്ടെടുക്കാനുള്ള കലാപമായിരുന്നു എ. അയ്യപ്പൻ നിർവഹിച്ചതെന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ. അയനം സാംസ്‌കാരികവേദി സാഹിത്യ അക്കാഡമി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച എ. അയ്യപ്പൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് വേണ്ടി വിഷം കുടിച്ച കവിയാണ് എ. അയ്യപ്പനെന്നും കോർപറേറ്റ് കാലത്തെ നേരത്തെ തിരിച്ചറിഞ്ഞ് എഴുതപ്പെട്ട കവിതകളാണതെന്നും മുഖ്യപ്രഭാഷണം നടത്തിയ കവി കുഴൂർ വിൽസൺ പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. ആർ. ശ്രീലത വർമ്മ, സുബീഷ് തെക്കൂട്ട്, ജയകൃഷ്ണൻ വല്ലപ്പുഴ, ഡോ. പി. സജീവ്കുമാർ, അഗസ്റ്റിൻ കുട്ടനെല്ലൂർ, പി.എ. അനീഷ്, റീബ പോൾ, സലിം ചേനം, ശ്രീനന്ദിനി സജീവ്, മനീഷ മുകേഷ്‌ ലാൽ, ഷിംന, കയ്യുമ്മു കോട്ടപ്പടി, സി.ജി. രേഖ, ശാലിനി പടിയത്ത്, ഹരിയേറ്റുമാനൂര്, എം.ആർ. മൗനീഷ്, യു.എസ്. ശ്രീശോഭ്, ടി.എം. അനിൽകുമാർ, ടി.പി. ബെന്നി എന്നിവർ അയ്യപ്പൻ കവിതകളും ഓർമ്മകളും പങ്കുവെച്ചു.