 
വരടിയം: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് തൃശൂർ ഇലക്ട്രിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ടെക് എക്‌സ്‌പോയിൽ
പഴയ പെട്രോൾ ബൈക്ക് എൻജിൻ സ്മാർട്ട് സൈക്കിളാക്കി മാറ്റി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ വരടിയം വിദ്യാർത്ഥികളായ സൂരജ് വി. എസും ടീമും. പൊലീസ് റിമോട്ട് കൺട്രോൾ സംവിധാനം, മദ്യപിച്ചാൽ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നത് തടയൽ, യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങുകയാണെങ്കിൽ വാഹനത്തെ സ്വയം ഓഫ് ചെയ്യൽ, ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓട്ടോമാറ്റിക്ക് ഓഫ് ആകൽ, അപകടം സംഭവിച്ചാൽ സെൻസറുകൾ വഴി ലൊക്കേഷൻ നേരിട്ട് പൊലീസ് സ്റ്റേഷനിൽ അറിയിക്കൽ തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് നിർമ്മാണം. ഈ മോഡലിന് ഒന്നാം സ്ഥാനവും ലഭിച്ചു.
ഫിസിക്കൽ സയൻസിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ സൂരജും ടീമംഗങ്ങളായ അദീദ് ശ്രീദേവ്, ആകാശ് ഇ. പി., നവനീത് എ. ടി. എന്നിവരാണ് മോഡൽ തയ്യാറാക്കിയത്.