 
തൃപ്രയാർ : പ്രവാസികളുടെ പേരിൽ തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ പ്രവാസികളിൽ നിന്നും വൻതുക നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് ആക്ഷേപം. വാടാനപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലകളിലെ പ്രവാസികളിൽ നിന്നാണ് കോടികൾ തട്ടിയെടുത്തതെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. നാട്ടിക എസ്.എൻ.ഡി.പി യോഗം ഹാളിൽ നടന്ന സമര പ്രഖ്യാപന സമ്മേളനം ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് ഉദ്ഘാടനം ചെയ്തു. തട്ടിപ്പിനെപ്പറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കൺവീനർ ജയപ്രസാദ് അദ്ധ്യക്ഷനായി. കരുവന്നൂർ സമരസമിതി കൺവീനറും ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനറുമായ എം.വി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ഭാരവാഹികളായ ശ്രീക്കുട്ടൻ, ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.