sp

കുന്നംകുളം: തൃശൂർ റവന്യൂ ജില്ലാ കായിക മത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വി.എം. അശ്വതിക്ക് സ്വർണം. മൂന്നുതവണ തുടർച്ചയായി ജില്ലയിലും രണ്ടുതവണ സംസ്ഥാനത്തും ഓട്ടമത്സരത്തിലും ഹർഡിൽസിലും ലോംഗ് ജമ്പിലും ഈ മിടുക്കി മികവ് തെളിയിച്ചിട്ടുണ്ട്. 2022ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടി മിന്നും പ്രകടനം കാഴ്ച വച്ചു. പരിശീലകൻ പി.വി. ആന്റോയുടെ കീഴിൽ രണ്ടുവർഷമായി കായിക പരിശീലനം നടക്കുന്നുണ്ട്. അച്ഛൻ മനോജിന്റെയും അമ്മ ലക്ഷ്മിയുടെയും പൂർണ പിന്തുണയും തൃശൂർ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപകരുടെ പിന്തുണയുമാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതെന്ന് അശ്വതി പറഞ്ഞു.