ne

ചേലക്കര: അതിവേഗത്തിൽ മുന്നേറുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. കുറഞ്ഞസമയം കൊണ്ട് ഏറ്റവും കൂടുതൽ വോട്ടർമാരെ കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണ പരിപാടികളുടെ ക്രമീകരണം. തിങ്കളാഴ്ച രാവിലെ എട്ടിന് വള്ളത്തോൾ നഗർ പഞ്ചായത്തിലെ നെടുമ്പുര, ചെറുതുരുത്തി, പൈങ്കുളം, പാഞ്ഞാൾ പഞ്ചായത്ത്, കിള്ളിമംഗലം എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾ പൂർത്തീകരിച്ചു. ഇന്ന് രാവിലെ എട്ടിന് കൊണ്ടാഴി പഞ്ചായത്തിൽ നിന്നും പ്രചാരണ പരിപാടികൾ ആരംഭിക്കും. കൊണ്ടാഴി നോർത്ത്,​ കൊണ്ടാഴി സൗത്ത്, മേപ്പാടം, വെങ്ങാനെല്ലൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചേലക്കരയിൽ സമാപനം കുറിക്കുന്ന രീതിയിലാണ് പരിപാടികളുടെ ആസൂത്രണം.