കൊടുങ്ങല്ലൂർ : കാര ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണത്തിനായി ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാൽ എടവിലങ്ങ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ മറ്റന്നാൾ (21 മുതൽ 23 വരെ) ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.