1

കുന്നംകുളം: റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയുടെ ആദ്യദിനത്തിൽ ഇരട്ട സ്വർണവുമായി ആദികൃഷ്ണ. ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ ഹഡിൽസിലും 800 മീറ്ററിലുമാണ് ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദികൃഷ്ണ നേട്ടം കൊയ്തത്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജില്ലയുടെ ഏക സ്വർണ മെഡൽ ജേതാവായിരുന്നു. 2023ൽ ആദ്യമായി സംസ്ഥാന തലത്തിൽ മത്സരിക്കുകയും മത്സരിച്ച ഇനത്തിൽ സ്വർണമണിയുകയും ചെയ്തു. ഓട്ടോ ഡ്രൈവർ ദിനേഷിന്റെയും രേഷ്മയുടെയും മകനാണ്.