
വടക്കാഞ്ചേരി: ചേലക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപും എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനും ഇന്ന് തലപ്പിള്ളി താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക നൽകും. വടക്കാഞ്ചേരി സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് രാവിലെ 11ന് പ്രകടനമായെത്തിയാണ് പ്രദീപ് പത്രിക നൽകുക. ഉച്ചയ്ക്ക് 12നാണ് രമ്യയുടെ പത്രികാ സമർപ്പണം. ജയശ്രീ ഹാൾ പരിസരത്ത് നിന്ന് റോഡ് ഷോ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. കെ. ബാലകൃഷ്ണൻ രാവിലെ 11.30ന് പ്രധാന നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സർപ്പിക്കുക.