cm

ചേലക്കര:ഇടതുസ്ഥാനാർത്ഥി യു.ആർ. പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ചയെത്തും. 25ന് ചേലക്കര മേപ്പാടം ഗ്രൗണ്ടിൽ രാവിലെ പത്തിന് നടക്കുന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ടി.പി. രാമകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഗണേഷ്‌കുമാർ, പി.സി. ചാക്കോ, കെ. രാധാകൃഷ്ണൻ. ആന്റണി രാജു, യൂജിൻ മോറോലി, അഡ്വ. ജോസ് ജോസഫ്, ഖാസിം ഇരിക്കൂർ, സ്ഥാനാർത്ഥി യു.ആർ. പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.