മാള: കുഴൂർ സേവാഭാരതി പെയിൻ ആൻഡ് റിലീഫ് പാലിയേറ്റീവ് കെയർ 27ന് വൈകിട്ട് നാലിന് കൂഴൂർ എൻ.എസ്.എസ് വനിതാസമാജം ഹാളിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് പി.എൻ. ഉണ്ണിരാജ ഉദ്ഘാടനം ചെയ്യും. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ മുഖ്യാതിഥിയും മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.കെ. സുധീഷ് ബാബു വിശിഷ്ടാതിഥിയുമാകും. സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാർ, എം. കൃഷ്ണകുമാർ, വിജയഗോപാൽ ജി. പിള്ള, എൻ.എൻ. ഹരി, ഡോ. ശ്രീലക്ഷ്മി മേനോൻ, വേണുഗോപാലൻ, എൻ.ജി. പരമേശ്വരൻ, വിജിത സനോജ്, കെ.എസ്. സുധൻ, അനിൽ ആദിത്യൻ, പി.എൻ. സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും.