 
കുന്നംകുളം: സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ലോംഗ് ജമ്പിലും 80 മീറ്റർ ഹാർഡിൽസിലും എങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി എൻ.ജി. ഗായത്രിക്ക് സ്വർണം. കഴിഞ്ഞ മൂന്നുവർഷമായി കണ്ണൻ മാസ്റ്ററുടെ കീഴിലാണ് കായിക പരിശീലനം നടത്തുന്നത്. അച്ഛൻ ഗണേഷിന്റെയും അമ്മ അനുവിന്റെയും അദ്ധ്യാപകരുടെയും പിന്തുണയിൽ സംസ്ഥാനമേളയിലും സ്വർണം അണിയാമെന്ന ആത്മവിശ്വാസത്തിലാണ് ഗായത്രി. രണ്ടുവർഷം തുടർച്ചയായി ജില്ലാ കായികമേളയിൽ സ്വർണം നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.