 
കൊടുങ്ങല്ലൂർ : ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നത് മൂലം വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ ടി.കെ.എസ് പുരം ജംഗ്ഷനിൽ തുടരെ വാഹനാപകടം ഉണ്ടാകുന്നതിൽ രാജീവ് ഗാന്ധി സോഷ്യൽ ഫോറം സൂചനാ ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിച്ചു. ടി.കെ.എസ് പുരം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം ഗാന്ധിയൻ കളക്ടീവ് ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ വി.എം. ജോണി അദ്ധ്യക്ഷനായി. രാജീവ് ഗാന്ധി സോഷ്യൽ ഫോറം കോ-ഓർഡിനേറ്റർ ജോഷി ചക്കാമാട്ടിൽ, സുനിൽ അഷ്ടപദി, രാജേഷ്, ഉണ്ണിക്കൃഷ്ണൻ, ജയചന്ദ്രൻ, സാദിക്ക്, ഷാജി വടക്കൻ, ടോമി, തോമസ്, ബിജോയ്, ലാലൻ, മണിലാൽ, മുരളി തുടങ്ങിയവർ നേതൃത്വം നൽകി.