1

തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ ഈസ്റ്റ് ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു.
14 വീതം സ്വർണവും വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ 120 പോയിന്റ് നേടിയാണ് ഈസ്റ്റിന്റെ കുതിപ്പ്. 11 സ്വർണവും എട്ട് വെള്ളിയും ആറു വെങ്കലവുമായി 95 പോയിന്റോടെ മാള ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഒമ്പത് സ്വർണവും എട്ട് വെള്ളിയും 6 വെങ്കലുമായി 83 പോയന്റോടെ ആതിഥേയരായ കുന്നംകുളമാണ് മൂന്നാമത്. ചാലക്കുടി (73), ചാവക്കാട് (56), വടക്കാഞ്ചേരി (47),ചേർപ്പ് (42), വലപ്പാട് (40), കൊടുങ്ങല്ലൂർ (28), തൃശൂർ വെസ്റ്റ് (25), മുല്ലശേരി (7), ഇരിങ്ങാലക്കുട (3) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.

കുതിപ്പ് തുടർന്ന് കാൽഡിയൻ

രണ്ടാം ദിനത്തിലും സ്‌കൂൾതലത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ സ്‌കൂൾ. ആറു വീതം സ്വർണവും രണ്ട് വെങ്കലവുമായി അമ്പത് പോയിന്റ് നേടിയാണ് കാൽഡിയന്റെ മുന്നേറ്റം. ആളൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ നാലു സ്വർണവും മൂന്നു വീതം വെള്ളിയും വെങ്കലവും അടക്കം 32 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. കുന്നംകുളം ഉപജില്ലയിലെ ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസ് 21 പോയന്റോടെ മൂന്നാം സ്ഥാനത്താണ്.