
തൃശൂർ : കെട്ടിടങ്ങളുടെ 18 ശതമാനം നികുതി വാടകക്കാരായ വ്യാപാരികളിൽ അടിച്ചേൽപ്പിക്കാനുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപാരി വ്യവസായി സമിതി നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് മുന്നോടിയായി ഇന്ന് രാവിലെ 10ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജി.എസ്.ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി മിൽട്ടൻ ജെ.തലക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. സ്വയം തൊഴിൽ കണ്ടെത്തുകയും ലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്യുന്ന സുപ്രധാന മേഖലയുടെ അടിവേരറക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ജില്ലാ പ്രസിഡന്റ് വിജയ് ഹരി, ട്രഷറർ ജോയ് പ്ലാശേരി, കോ- ഓർഡിനേറ്റർ ലതീഷ് നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.