merchant
1

കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയ്‌ക്കെതിരെ കൊടുങ്ങല്ലൂരിൽ കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ. കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കടകൾ അടച്ച് പ്രതിഷേധ സംഗമം നടത്തിയത്. രാവിലെ വടക്കെ നടയിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചന്തപ്പുര മേൽപ്പാലത്തിനടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.കെ. ഷാജി അദ്ധ്യക്ഷനായി. കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, അജിത്ത് കുമാർ, പി.എം. മൊഹിയുദ്ദീൻ, എം.എസ്. സാജു, പി.ആർ. ബാബു, രാജീവൻ പിള്ള, സോജൻ കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു. വനിതാ വിംഗ് നേതാക്കളായ സി.സി. അനിത, സി.സി. സുനിത, ഹരിദാസ്, സിനി സെൽവരാജ്, സുപ്രഭ ഉണ്ണിക്കൃഷ്ണൻ, സ്മിത അനിൽ, യൂത്ത് വിംഗ് നേതാക്കളായ വിനോദ് കക്കറ, വിനു പിള്ള, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കളായ രവീന്ദ്രൻ നടുമുറി, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

വ്യാപാരികളുടെ ആവശ്യങ്ങൾ