1

തൃശൂർ: നേതാജി സുഭാഷ് ചന്ദ്ര ബോസ് 1943 ഒക്ടോബർ 21ന് സ്വതന്ത്ര ഇന്ത്യക്കായുള്ള താത്കാലിക സർക്കാർ 'ആസാദ് ഹിന്ദ് സർക്കാർ '
സിംഗപ്പൂരിൽ സ്ഥാപിച്ചതിന്റെ 81-ാം വാർഷിക ദിനാചരണം ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആചരിച്ചു. ജില്ലാ സെക്രട്ടറി ലോനപ്പൻ ചക്കച്ചാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രതീപ് മച്ചാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.രതീഷ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.വൈ.എൽ സംസ്ഥാന ട്രഷറർ ആൽവിൻ ആന്റോ, ഡിബിൻ ചന്ദ്ര, നിതിൻ സുഭാഷ് കുണ്ടനൂർ, ടോണി ജോസ് മാവറ, ബിബിൻ ഗുരുവായൂർ, വിഷ്ണു ചേലക്കര എന്നിവർ സംസാരിച്ചു.