kyamb-

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പീപ്പിൾസ് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലേക്ക് ഷോർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്‌കാൻ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.ആർ. രാമദാസ് അദ്ധ്യക്ഷനായി. കെ. കൃഷ്ണകുമാർ, കേശവമേനോൻ, സലിം കാട്ടകത്ത്, മല്ലിക ആനന്ദൻ, സുരേന്ദ്ര ബാബു, രവിചന്ദ്രൻ, കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.