vellangalloor-

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ജയം. എൽ.ഡി.എഫിലെ ആശ കിഷോർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.കെ നൗഷാദ്, പ്രദീപ് തത്തംപ്പിള്ളി, കെ.എൻ. ബാബു, ബെൽജൻ കാനംകുടം, എം. ഭാസ്‌കരൻ, കെ.എ. മുഹമ്മദ് അഷറഫ്, എം.എം. ഷിനൂബ്, മായാദേവി കാർത്തികേയൻ, രമണി മോഹനൻ, സി.വി. സുരേന്ദ്രൻ, വി.എസ്. മുഹമ്മദ് ഷിയാദ്, എം.എസ്. സുരേന്ദ്രൻ എന്നിവർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വെള്ളാങ്ങല്ലൂർ സെന്ററിലേക്ക് വിജയാഹ്‌ളാദ പ്രകടനം നടന്നു. എം. രാജേഷ്, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഷാജി നക്കര, ചന്ദ്രിക ശിവരാമൻ, പി.ആർ. രതീഷ്, സുരേഷ് പണിക്കശ്ശേരി, വി.കെ. രാഘവൻ, നിഷ ഷാജി, കെ.ഐ. മുഹമ്മദ്, കെ. ഉണ്ണിക്കൃഷ്ണൻ, എം.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.