മാള: മാള ഹോളി ഗ്രേസ് അക്കാഡമിയുടെ അഞ്ച് കോളേജുകളും സി.ബി.എസ്.ഇ സ്‌കൂളും സംയുക്തമായി നടത്തുന്ന ദ്വിദിന
ദേശീയ പുസ്തകോത്സവം 29ന് രാവിലെ 10 ന് ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹോളി ഗ്രേസ് ഗ്രൂപ്പ്
ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എട്ടുകാരൻ അദ്ധ്യക്ഷനാകും.1000 ത്തിൽ അധികം പ്രസാദകരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ഡിസ്‌കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങാം. സാഹിത്യ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വായനയും ലൈബ്രറിയും എന്ന വിഷയത്തിൽ ലൈബ്രറി ഡയറക്ടർ പ്രൊഫ.എ.ടി.ഫ്രാൻസിസുംവായനയും മാധ്യമവും എന്ന വിഷയത്തിൽ ഡോ.പി.മണിലാലും സെമിനാറുകൾ നടത്തും. വാർത്താസമ്മേളനത്തിൽ ജോസ് കണ്ണമ്പിള്ളി ,ഡോ.എ.ടി.ഫ്രാൻസിസ്,എം.മിനി,രവീന്ദ്രൻ കെ.പി.മിനു എന്നിവർ പങ്കെടുത്തു.