തൃശൂർ: പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിക്കും. 26 ന് ഉച്ചയ്ക്ക് 2 ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയാകും. 27 ന് രാവിലെ 6.30 ന് തൃശൂർ ന്യൂറോളജി സൊസൈറ്റി, ഐ.എം.എ, ലയൺസ് ക്ലബ്, അസോസിയേഷൻ ഒഫ് ന്യൂറോളജി എന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപൂര നടയിൽ നിന്ന് ബോധവ്തകരണ വാക്കത്തോൺ ആരംഭിക്കും. ജില്ലാ ആശുപത്രി പരിസരത്ത് സമാപിക്കും. 29 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌ട്രോക്ക് എന്ന വിഷയത്തിൽ ഡോ. ഫീജു ചാക്കോ ക്ലാസെടുക്കും. വാർത്താസമ്മേളനത്തിൽ ഫാ.റെന്നി മുണ്ടൻ കുരിയൻ,ഫാ.പോൾ ചാലിശേരി, ഡോ.ഷിബു കള്ളിവളപ്പിൽ, ഡോ.ഫിജു ചാക്കോ, ഡോ.ടി.ഹരിസുധൻ എന്നിവർ പങ്കെടുത്തു.