തൃശൂർ: കേരള കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ നൃത്തസംഗീതോത്സവം ' ഭാവരസോത്സവം' ഇന്നു മുതൽ 27 വരെ റീജ്യണൽ തിയറ്ററിൽ നടക്കും. 25 ന് വൈകിട്ട് 5.45 ന് സുരേന്ദ്രനാഥ്, ബിജിന സുരേന്ദ്രനാഥ് എന്നിവരുടെ കുച്ചുപ്പുടി, 26 ന് വൈകിട്ട് പ്രഷീജ ഗോപിനാഥന്റെ മോഹിനിയാട്ടം,കേരള കലാക്ഷേത്രം അവതരിപ്പിക്കുന്ന നുപുര ധ്വനിയും അരങ്ങേറും. 27 ന് വൈകിട്ട് അഞ്ചിന് ശരണ്യ സഹ്രസയും ശിഷ്യരും അവതരിപ്പിക്കുന്ന ശാസ്ത്രീയ കഥക് നൃത്ത്യും ആറിന് ദേവിക എസ്.മേനോൻ അവതരിപ്പിക്കുന്ന ഭരതനാട്യവും കേരള കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ സുഭാഷ് ചന്ദ്രൻ. ആർ.എൽ.വി വൈജയന്തി കൃഷ്ണ, റോബി ആലപ്പാട്ട്, ആശ ജോഷി, അഡ്വ.കെ.ആർ.അജിത് ബാബു എന്നിവർ പറഞ്ഞു.