തൃശൂർ : ദയാ ആശുപത്രി മുൻ ചെയർമാനായിരുന്ന പ്രൊഫ.കെ.പി.അഹമ്മദ് കോയയുടെ സ്മരണയ്ക്കായി ആശുപത്രിയിലെ ജനറൽ സർജ്ജറി, യൂറോളജി, ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിൽ ആഴ്ച്ചയിൽ ഒരു സർജ്ജറിയും ന്യുറോ സർജറി വിഭാഗത്തിൽ മാസത്തിൽ ഒരു സ്‌പൈൻ സർജറിയും അർഹരായവർക്ക് സൗജന്യമായി ചെയ്തു കൊടുക്കാൻ പദ്ധതി. നാളെ വൈകിട്ട് മൂന്നിന് ആശുപത്രി കോൺഫറൻസ് ഹാളിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. അത്യാഹിത ഘട്ടങ്ങളിലെ പ്രാഥമിക പരിചരണത്തെ കുറിച്ച് ആശുപത്രി നിർമ്മിച്ച 8 ഹ്രസ്വചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവിഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ.ബ്രഹ്മപുത്രൻ, ഡോ.ബാലു മോഹൻ, ഡോ.ഷൈജു വിൽസൺ, കെ.ജയരാജൻ, അനീഷ്.സി.നായർ എന്നിവർ പങ്കെടുത്തു.