തൃശൂർ: കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിലെ ശുശ്രുത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് റീകൺസ്ട്രീറ്റീവ് ആൻഡ് എസ്‌തെറ്റിക് സർജറി വിഭാഗത്തിന്റെ 17-ാം വാർഷികാഘോഷം 26 ന്. രാവിലെ ഒമ്പതിന് അശോക ഇന്നിൽ ദി ആർട്ട് ആൻഡ് സയൻസ് ഒഫ് റീകൺസ്ട്രക്ഷൻ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഇന്ത്യയിലെ ശസ്ത്രക്രിയ വിദ്ഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 6.30 ന് വാർഷികാഘോഷം മെർലിൻ ഇന്റർ നഷ്ണലിൽ സീനിയർ കൺസൾട്ടന്റ് ഡോ.കെ.എസ്.വിൽസൺ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് പാർട്ട്ണർമാരായ ഡോ.കെ.കെ.മോഹൻ ദാസ്, ഡോ.കെ.സി.പ്രകാശൻ, മേധാവി ആർ.ബി. ഡോ.ജ്യോഷിദ്, ഡോ.കെ.എസ്. അജയ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഡോ.കെ.എസ്.രാഗേഷ്, ഡോ.ആർ.ബി.ജ്യോഷിദ് , ഡോ.കെ.എസ് അജയ് എന്നിവർ പങ്കെടുത്തു.