തൃശൂർ: തൃശൂർ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളെയും മറ്റ് പെരുന്നാൾ, ഉത്സവങ്ങളെയും ബാധിക്കുന്ന വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പെസോ യുടെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളായി തൃശൂർ പൂരം തകർക്കാൻ കേന്ദ്രം ഉദ്യോഗസ്ഥരെ വെച്ച് നടത്തുന്ന ഗുഢാലോചനയുടെ ഭാഗമായി വേണം പേസോയുടെ ഈ പുതിയ ഉത്തരവിനെ കാണാൻ . പൂരം വെടിക്കെട്ട് ജനങ്ങൾക്ക് നല്ല രീതിയിൽ കാണാവുന്ന തരത്തിൽ ഇളവുകൾ വരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.