con
1

കൊടുങ്ങല്ലൂർ : അഴീക്കോട്- മുനമ്പം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴീക്കോട് ജെട്ടിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. മുൻ എം.പി: കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ജനകീയ ആവശ്യങ്ങളോട് മുഖംതിരിച്ച് മുന്നോട്ടുപോകാൻ ഒരു ഭരണകൂടത്തെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോട്ട് സർവീസ് ആരംഭിക്കാത്തപക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വഴിയിൽ തടയുന്നതടക്കമുള്ള സമരമാർഗം സ്വീകരിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് കെ.എം. സാദത്ത്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോൺ എന്നിവർ ആദ്യദിനം നിരാഹാരമനുഷ്ടിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മനാഫ്, മുതിർന്ന നേതാവ് പി.എ. കരുണാകരൻ എന്നിവർ ഇന്ന് ഉപവാസം അനുഷ്ടിക്കും. പി.കെ. മുഹമ്മദ്, ഇ.കെ. സോമൻ, സി.എ. റഷീദ്, പി.പി. ഷാജി, എ.കെ. അബ്ദുൾ ഖാദർ, പി.എം. ലിയാഖത്ത്, പി.എച്ച്. റഹീം എന്നിവർ സംസാരിച്ചു. പി.കെ. ചന്ദ്രബാബു, എൻ.എം. ഫൈസൽ, അബ്ബാസ് പള്ളിപ്പാടത്ത്, പി.വി. ശ്രീനിവാസൻ, കെ.എ. സ്റ്റാൻലി, ലൈല സേവ്യർ, ഷിയാസ് ഇടവഴിക്കൽ എന്നിവർ നേതൃത്വം നൽകി.