 
കൊടുങ്ങല്ലൂർ : സി.ഐ ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ അനുവദിക്കാത്തത് സ്ഥലം എം.പിയും നഗരസഭയും കാര്യക്ഷമമായ രീതിയിൽ ഇടപെടാത്തത് കൊണ്ടാണെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി. 2018 ൽ കളക്ടറും ദേശീയപാത അതോറിറ്റിയും പലതവണ കൊടുങ്ങല്ലൂർ ദേശീയപാത നിർമ്മാണ പ്രദേശത്ത് വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും രേഖാമൂലം അറിയിക്കാൻ സ്ഥലം എം.പിയും നഗരസഭയും നടപടി സ്വീകരിച്ചില്ല. ഇപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും എലിവേറ്റഡ് ഹൈവേ കർമ്മ സമിതിയും പ്രഹസന സമരം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, കെ.പി. ഉണ്ണിക്കൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.