മാള: റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളത്ത് തിരശ്ശീല വീണപ്പോൾ 16 സ്വർണവും 10 വെള്ളിയും 10 വെങ്കല മെഡലുകളും നേടി 133 പോയിന്റോടെ മിന്നും പ്രകടനം കാഴ്ചവച്ച് മാള ഉപജില്ല. ചരിത്രത്തിലാദ്യമായി കായികമേളയിൽ റണ്ണറപ്പായി. വിവിധ വിഭാഗങ്ങളിലായി നാല് കായികതാരങ്ങൾ വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. കഴിഞ്ഞ വർഷം മൂന്നാമതായാണ് മാള ഉപജില്ല റവന്യൂ ജില്ലാ കായികമേള ഫിനിഷ് ചെയ്തത്. വലിയ പരിശീലനവുമായി മേളയിലെത്തിയ കായിക പ്രതിഭകളെ പിന്നിലാക്കി മാള ഉപജില്ല കൈവരിച്ച നേട്ടം ഏറെ പ്രശംസ പിടിച്ചുപറ്റുന്നതാണ്.