karshaka-congress-kadango

എരുമപ്പെട്ടി: കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ഹൈടെക്ക് വില്ലേജ് ഓഫീസ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് മോടി പിടിപ്പിച്ച ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാത്ത അവസ്ഥയാണ്. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ധർണ്ണ ജില്ലാ സെക്രട്ടറി പി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ.വിനയകുമാർ, സജീവ് ചാത്തനാത്ത്, പി.സി.ഗോപാലകൃഷ്ണൻ, ഷറഫു പന്നിത്തടം, യാവുട്ടി ചിറമനേങ്ങാട്, ഒ.എസ്.വാസുദേവൻ, സലാം വലിയകത്ത്, പി.എൻ.വിഷയകുമാർ തുടങ്ങിയവർ സംസാരിച്ചു.