1

കൊടുങ്ങല്ലൂർ : ബൈപാസിലെ സി.എ. ഓഫീസ് നിഗ്‌നൽ ജംഗ്ഷൻ ദേശീയപാത അധികൃതർ അടച്ചു കെട്ടാനുള്ള നീക്കത്തിനെതിരെ കൊടുങ്ങല്ലൂർ നഗരത്തിൽ ഇന്ന് ഹർത്താൽ. ഹർത്താലിന് മുഴുവൻ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. എലിവേറ്റഡ് ഹൈവേ കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നഗരത്തിലേക്കുള്ള ബസുകൾ അശോക സീമാസിന് മുൻവശമുള്ള പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാൻ സമരക്കാർ അനുവാദം നൽകിയതിനാൽ തൃശൂരിൽ നിന്നും വരുന്ന ബസുകൾ ഇവിടെ പാർക്ക് ചെയ്യും. വടക്കു നിന്നും വരുന്ന വാഹനങ്ങൾ ബൈപാസ് വഴി പോകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരത്തിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നേതാക്കൾ ആവശ്യപ്പെട്ടു.