p-sarin

തൃശൂർ : പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ രാവിലെ എട്ടരയോടെയാണ് സരിനെത്തിയത്. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. തന്റെയുള്ളിൽ ഇപ്പോഴും ഒരു കോൺഗ്രസുകാരനുള്ളതിനാലാണ് ഇവിടെയെത്തിയതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സരിന് പിറകെ യൂത്ത് കോൺഗ്രസ് വിട്ട് കോൺഗ്രസ് വിമതനായി പാലക്കാട്ട് മത്സരിക്കുന്ന എ.കെ.ഷാനിബും പുഷ്പാർച്ചന നടത്താനെത്തി.