ചേർപ്പ് : ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരുടെ സർവേ നടത്തി. സർവേയിൽ 1187 ഭിന്നശേഷിക്കാരെ കണ്ടെത്തി. ഭിന്നശേഷി തരം, വയസ്, തൊഴിൽ സർവേയാണ് നടത്തിയത്. സർവേ സ്റ്റാറ്റസ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പ്രകാശനം ചെയ്തു. കില ഡയറക്ടർ ഐ.എസ്. നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസീസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സുജീഷ കള്ളിയത്ത്, എൻ. മനോജ്, ഹരി സി. നരേന്ദ്രൻ, ഹസീന അക്ബർ, ജെറി ജോസഫ്, എൻ.ടി. സജീവൻ, ടി.എൻ. ഉണ്ണിക്കൃഷ്ണൻ, സുനിൽകുമാർ, എ.കെ. ഗീത, അനിത മണി എന്നിവർ പ്രസംഗിച്ചു.