mp
സമദാനി

തൃപ്രയാർ: അന്തരിച്ച എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ തറവാട്ടുവീട് മുസ് ലീം ലീഗ് നേതാവും എം.പിയുമായ അബ്ദുൾ സമദ് സമദാനി സന്ദർശിച്ചു. ഭാര്യ സതി, മകൻ ക്യഷ്ണചന്ദ്രൻ മറ്റു കുടുംബാംഗങ്ങൾ എന്നിവരെ ആശ്വസിപ്പിച്ചു. യു.ഡി.എഫ് നേതാക്കളായ മുസ് ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.സിദ്ധിക്ക്, വി.ഡി.സന്ദീപ്, മുസ്‌ലീം ലീഗ് ഭാരവാഹികളായ കെ.എ. കബീർ, സി.കെ ഷാജി, പി.എച്ച്. മുഹമ്മദ് എന്നിവരും എത്തിയിരുന്നു.