തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം പന്ത്രണ്ടാമത് ദക്ഷിണാമൂർത്തി അന്താരാഷ്ട്ര സംഗീത നൃത്തോത്സവം ഡിസംബർ ഒന്നു മുതൽ 29 വരെ ദേവസ്ഥാനം ദക്ഷിണാമൂർത്തി സംഗീത മണ്ഡപത്തിലും ഗരുഡ സന്നിധിയിലും നടക്കും. കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം,( വായ്പ്പാട്ടും ഉപകരണ സംഗീതവും), അഷ്ടപതി, കഥകളിപ്പദം ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥക്ക്, മണിപ്പൂരി, ഒഡീസി, യക്ഷഗാനം, ഓട്ടൻതുള്ളൽ, കൂടിയാട്ടം, നങ്ങ്യാർ കൂത്ത്, തിരുവാതിരക്കളി എന്നീ കലകൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ നവംബർ 15ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. പെരിങ്ങോട്ടുകര ദേവസ്ഥാനം പന്ത്രണ്ടാമത് ദക്ഷിണാമൂർത്തി അന്താരാഷ്ട്ര സംഗീത നൃത്തോത്സവം, പെരിങ്ങോട്ടുകര , പി.ഒ.കിഴക്കുംമുറി 680571,തൃശൂർ ജില്ല ഫോൺ: 9633276115, 9539117442.