 
തൃശൂർ: ജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം തൃശൂർ ഗവ.മോഡൽ സ്‌കൂളിൽ കൗൺസിലർ സിന്ധു ആന്റോ നിർവഹിച്ചു. മേളയുടെ ജനറൽ കൺവീനർ എ.കെ.അജിതകുമാരി അദ്ധ്യക്ഷയായി. നഗരസഭാ കൗൺസിലർ എൻ.പ്രസാദ് മുഖ്യാതിഥിയായി. മറ്റം സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസിലെ അദ്ധ്യാപകനായ സഞ്ജു തോമസ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്. 29, 30 തീയതികളിലായി കോർപ്പറേഷൻ പരിധിയിലെ ആറ് സ്‌കൂളുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹോളിഫാമിലി സി.ജി.എച്ച്.എസ് - ശാസ്‌ത്രമേള, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്- ഗണിതശാസ്‌ത്രമേള, സി.എം.എസ്.എച്ച്.എസ്.എസ്- സാമൂഹ്യശാസ്‌ത്രമേള, കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ്- പ്രവൃത്തിപരിചയമേള, ഗവ.മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്- ഐ.ടി മേള , ഗവ.മോഡൽ ഗേൾസ് വി.എച്ച്.എസ്.എസ് വൊക്കേഷണൽ- എക്‌പോ എന്ന രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്.