news
1

തൃശൂർ: അക്രിലിക് പെയിന്റിംഗ് ചിത്രപ്രദർശനവുമായി വീട്ടമ്മ. പെരുമ്പിലാവ് പ്രിയദർശിനി നഗർ തലുക്കശേരി വീട്ടിൽ ജുവൈരിയ(58) എന്ന വീട്ടമ്മയാണ് കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ സഹകരണത്തോടെ ആകൃതി എന്ന പേരിൽ പ്രദർശനം നടത്തുന്നത്. 26 മുതൽ 29 വരെ ലളിതകലാ അക്കാഡമിയിലാണ് പ്രദർശനം. 25 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ജുവൈരിയ സമൂഹികമാദ്ധ്യമത്തിൽ വരച്ച ചിത്രങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ സുഹൃത്തുക്കളാണ് പ്രദർശനത്തിന് മുൻകൈയെടുത്തത്. തുടർന്ന് സ്‌നേഹക്കൂട് എന്ന കൂട്ടായ്മയുടെ സംഗമവേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവരാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. 26 ന് ഉച്ചയ്ക്ക് 2.30 ന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ കെ.വി കൃഷ്ണലീല, എസ്.വി മണികണ്ഠൻ, ഷാരി എന്നിവർ അറിയിച്ചു.