തൃശൂർ: ഹർമണി സ്‌കൂൾ ഒഫ് മ്യുസിക് സംഗീത പുസ്തകോത്സവം 28,29,30,31 തീയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. 28 ന് വൈകിട്ട് 5.05 ന് സംഗീത സംവിധായകൻ ഇഗ്‌നേഷ്യേസ് ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് പ്രൊഫ. പോൾസൺ ചാലിശേരി മുഖ്യാതിഥിയായിരിക്കും. ഹർമണി ഡയറക്ടർ ജിമ്മി മാത്യു സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സെമിനാറുകൾ നടക്കും. എം.പി.സുരേന്ദ്രൻ, ജോർജ് എസ്.പോൾ,രമേഷ് ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. അജിത് കുമാർ രാജ, മുരളീധരൻ അഷ്ടമിച്ചിറ എന്നിവർ മുഖ്യാതിഥികളാകും. മേളയിൽ മുവ്വായിരത്തോളം സംഗീത പുസ്തകങ്ങൾ ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ ജിമ്മി മാത്യു, കെ.വി.ശിവനാരായണൻ, ആർ.നോയൽ, പി.മോഹൻ കുമാർ, പി.ജെ.ഡിക്‌സൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.