കൊടകര: ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനകളുടെ ചാലക്കുടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ സി.ജി.പി.എ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും നടപ്പിലാക്കുക, ബി.എസ്.എൻ.എൽ 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുക, രണ്ടാം വി.ആർ.എസ് നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, ഇ.പി.എഫ്, ഇ.എസ്.ഐ നടപ്പാക്കുക, കാഷ്വൽ തൊഴിലാളികൾക്ക് ഏഴാം സി.പി.സി ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. എ.ഐ.ബി.ഡി.ഡി.പി.എ ഏരിയ സെക്രട്ടറി പി.ജി. മോഹനൻ അദ്ധ്യക്ഷനായി.എ. പ്രഭാകരൻ, ടി .പി രാമൻ, ഇ .കെ രാജലക്ഷ്മി, എം.കെ. സുരേഷ്, ഒ. എസ് മാധവൻ എന്നിവർ സംസാരിച്ചു.