തൃശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക്. തലയ്ക്കും താടിയെല്ലിനും പരിക്കേറ്റ അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ.മേനോനെ (46) സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ട് പല്ലും നഷ്ടപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്തോടെ സമീപത്തെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വീട്ടിലേക്കും പോകും വഴി പുഴയ്ക്കൽ കുന്നംകുളം റോഡിൽ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡിലെ വെളിച്ചക്കുറവും വെള്ളക്കെട്ടും മൂലം കുഴിയറിയാതെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിയുകയും ഹെൽമറ്റ് തെറിച്ചുപോകുകയും ചെയ്തു. ചെവിക്ക് സമീപവും താടിയിലും കൈയിലുമാണ് പരിക്കേറ്റത്.