ചെന്ത്രാപ്പിന്നി എസ്. എൻ മുന്നിൽ

മാള: അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിൽ രണ്ടാം ദിനത്തിലും മിന്നും പ്രകടനവുമായി വിദ്യാർഥികൾ. ഇന്നലെ 16 വേദികളിലായി 61 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 91 ഇനങ്ങളുടെ ഫലം പ്രഖ്യാപനം കഴിഞ്ഞപ്പോൾ ചെന്ത്രാപ്പിന്നി എസ്. എൻ വിദ്യാഭവൻ ഒന്നാം സ്ഥാനവും മാള ഹോളി ഗ്രേയ്‌സ് സ്‌കൂൾ രണ്ടാം സ്ഥാനവും ഡോ.രാജു ഡേവീസ് ഇന്റർനാഷണൽ സ്‌കൂൾ മൂന്നാം സ്ഥാനവും നിലനിറുത്തി. ഇതുവരെ നടന്ന മത്സരങ്ങളിൽ 71 ഇനങ്ങളുടെ സമ്മാനദാനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി നിർവഹിച്ചു.