തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം മൂലം ബസുകൾ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ സ്റ്റാൻഡിന് അകത്തേക്ക് വരുന്ന സ്വകാര്യ ബസുകൾ 30 ന് സർവീസ് നിറുത്തി പണിമുടക്കുമെന്ന് ബസ് തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചു. കൂർക്കഞ്ചേരി-കൊടുങ്ങല്ലൂർ, പുഴയ്ക്കൽ- കുന്നംകുളം റൂട്ടിലും പണികൾ നടക്കുന്നതിനാൽ സമയമില്ലാതെയാണ് ബസുകൾ സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റാൻഡിലേക്ക് വരുന്ന 700 ഓളം ബസുകൾ പണിമുടക്കുന്നത്. യോഗത്തിൽ ഡിസ്ട്രിക്ട് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ.വി.ഹരിദാസ്, സെക്രട്ടറി കെ.പി.സണ്ണി, ബി.എം.എസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എം.വത്സൻ, ജനറൽ സെക്രട്ടറി കെ.ഹരീഷ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വി.എ.ഷംസുദ്ദീൻ, എ.ആർ.ബാബു, എ.ഐ.ടി.യു.സി സെക്രട്ടറി കെ.കെ.ഹരിദാസ് എന്നിവർ സംസാരിച്ചു.