മാള: അഷ്ടമിച്ചിറ വിജയഗിരി സ്‌കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിൽ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വൈഗ കെ.സജീവിന് ഇംഗ്‌ളീഷ് പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനം നേടി. ഇതോടെ മൂന്ന് സമ്മാനങ്ങൾ വാരിക്കൂട്ടി വൈഗ താരമായി. വ്യവസായി സജീവ് കുമാർ കല്ലട - ശാലിനി ദമ്പതികളുടെ ഏക മകളാണ് ടെലിഫിലിം താരമായ വൈഗ കെ.സജീവ്.