k

തൃശൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്കെതിരെ സംഘടനാ നടപടി തിടുക്കത്തിൽ വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നും തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് നടപടി മതിയെന്നാണ് ധാരണ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധിപറയാൻ വച്ചിരിക്കുകയാണ്.

എ.ഡി.എമ്മിന്റെ മരണം ഗൗരവമായി ചർച്ച ചെയ്തില്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയിട്ടുണ്ട്. അതൊരു നടപടിയാണെന്നും പാർട്ടി വിലയിരുത്തി.

എൻ.സി.പി കൂറുമാറ്റ കോഴവിവാദം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച അധികസമയവും തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചായിരുന്നു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന ഡോ.സരിന്റെ പ്രചാരണ പ്രവർത്തനം വിലയിരുത്തി. ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെയാണ് തൃശൂരിൽ യോഗം ചേർന്നത്.സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററിൽ ചേരുന്നതാണ് പതിവ്.

എൻ.എൻ.കൃഷ്ണദാസിന്

രൂക്ഷവിമർശനം

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് മാദ്ധ്യമപ്രവർത്തകരോട് മോശം ഭാഷയിൽ പ്രതികരിച്ചതിനെതിരെ രൂക്ഷവിമർശനമുയർന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ തിരിച്ചടിയാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ശക്തമായ വിമർശനങ്ങൾക്ക് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് ശരിയായ രീതിയെന്നും ഇതാണ് പാർട്ടി നയമെന്നും യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, എ.വിജയരാഘവൻ, എം.എ.ബേബി, കെ.രാധാകൃഷ്ണൻ, എളമരം കരീം, എ.കെ.ബാലൻ, ഡോ.തോമസ് ഐസക്, പി.കെ. ശ്രീമതി, കെ.കെ.ശൈലജ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ തുടങ്ങിയവർ പങ്കെടുത്തു.

വീ​ണ്ടും​ ​ഒ​ളി​വി​ലേ​ക്ക് ​

ക​ണ്ണൂ​ർ​:​ ​പാ​ർ​ട്ടി​ ​ന​ട​പ​ടി​ ​തി​ടു​ക്ക​ത്തി​ൽ​ ​വേ​ണ്ടെ​ന്നും​ ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നു​മു​ള്ള​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​തീ​രു​മാ​ന​ത്തെ​ ​തു​ട​ർ​ന്ന് ​കീ​ഴ​ട​ങ്ങാ​നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​നി​ന്ന് ​പി.​പി.​ദി​വ്യ​ ​പി​ന്തി​രി​ഞ്ഞു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​കീ​ഴ​ട​ങ്ങ​ലി​ന് ​സ​ന്ന​ദ്ധ​യാ​യി​ ​ഒ​ളി​യി​ട​ത്തി​ൽ​ ​നി​ന്ന് ​ക​ണ്ണൂ​രി​ലെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​ദീ​വ്യ​ ​എ​ത്തി​യ​താ​യി​ ​സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​വ​ന്ന​തോ​ടെഅ​വി​ടെ​ ​നി​ന്ന് ​വീ​ണ്ടും​ ​ര​ഹ​സ്യ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​മ​ട​ങ്ങി.​ ​കീ​ഴ​ട​ങ്ങി​യാ​ൽ​ ​മാ​ത്രം​ ​അ​റ​സ്‌​റ്റെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​പു​തി​യ​ ​അ​ന്വേ​ഷ​ണ​സം​ഘ​വും.
ഇ​ന്ന​ലെ​ ​പു​തി​യ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ത​ല​വ​നാ​യ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​ജി​ത്കു​മാ​റും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കോ​ഴി​ക്കോ​ട്ട് ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​കോ​ഴി​ക്കോ​ട്ടു​ള്ള​ ​സാ​ഹ​ച​ര്യം​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു​ ​യോ​ഗം.
പാ​ർ​ട്ടി​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പ്ര​മു​ഖ​ ​സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ​ ​ദി​വ്യ​ ​ചി​കി​ത്സ​ ​തേ​ടി​യി​ട്ടു​ണ്ടെ​ന്ന​ ​അ​ഭ്യൂ​ഹ​വും​ ​പ​ര​ന്നി​രു​ന്നു.​ ​ദി​വ്യ​ ​എ​വി​ടെ​യാ​ണെ​ന്ന് ​പൊ​ലീ​സി​ന് ​കൃ​ത്യ​മാ​യ​ ​വി​വ​ര​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​ത​ത്കാ​ലം​ ​അ​റ​സ്റ്റി​ലേ​ക്ക് ​ക​ട​ക്കേ​ണ്ടെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ്.
മൊ​ഴി​ ​ന​ൽ​കാ​ൻ​ ​എ​ത്തി​യാ​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യേ​ണ്ടി​വ​രും.​ ​ഈ​ ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടും​ ​ദി​വ്യ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മു​ൻ​പി​ൽ​ ​ഹാ​ജ​രാ​കാ​ത്ത​ത്.