1

തൃശൂർ: ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിലെ അമലോത്ഭവ മാതാവിന്റെ തിരുനാളിന് നവംബർ ഒന്നിന് കൊടിയേറുമെന്ന് വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ. ഒന്നിന് വൈകിട്ട് 4.30നാണ് കൊടിയേറ്റം. അഞ്ചിന് രാവിലെ 8.30ന് തിരുനാൾ വിളംബര വാഹനഘോഷയാത്ര നടക്കും. ഏഴിന് വൈകിട്ട് ഏഴിന് വൈദ്യുത ദീപാലങ്കാരം കളക്ടർ അർജുൻ പാണ്ഡ്യൻ സ്വിച്ച് ഓൺ ചെയ്യും.

എട്ടിന് വൈകിട്ട് 4.30ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിക്കൽ നടക്കും. ഒമ്പതിന് 38 ഇടവകയിലെ 38 കുടുംബ കുട്ടായ്മകളിൽ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങൾ രാത്രി 11.30ന് പള്ളി അങ്കണത്തിൽ എത്തിച്ചേരും. പത്തിന് രാവിലെ 10.30ന് നടക്കുന്ന പാട്ടുകുർബാനയ്ക്ക് സീറോ മലബാർ സഭമേജർ ആർക്കി എപ്പിസ്‌ക്കോപ്പിൽ കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 4.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. 6.30ന് വ്യാകുലമാത ബസിലിക്കയിൽ നിന്ന് ആരംഭിക്കുന്ന കിരീട മഹോത്സവം രാത്രി 11.30ന് പള്ളിയിൽ എത്തിച്ചേരും.

11ന് രാവിലെ 7.30ന് മരിച്ചവർക്കുള്ള ദിവ്യബലിയുമുണ്ടാകും. തിരുന്നാളിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളും ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ ജോജു മഞ്ഞില, തോമസ്‌ കോനിക്കര, ആന്റണി തോട്ടാൻ, സി.ആർ. ആന്റോ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.