boche

തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാൽവയ്പ്പുമായി ബോബി ചെമ്മണ്ണൂർ. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് പുതിയ സംരംഭം. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള നൂറ് കോടി രൂപയുടെ ബിഗ് ബഡ്ജറ്റ് സിനിമയാണ് ആദ്യമൊരുങ്ങുന്നത്. ഉരുൾപൊട്ടൽ മേഖല സന്ദർശനത്തിലെ അനുഭവങ്ങളാണ് ഈ വിഷയം ആദ്യ സിനിമയ്ക്ക് പ്രമേയമായി തെരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തനം ആരംഭിച്ചു.

ഈ സിനിമയുടെ ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരൽമല നിവാസികളുടെ ക്ഷേമപ്രവർത്തങ്ങൾക്ക് ഉപയോഗിക്കും. നിരവധി തിരക്കഥകൾ 'ബോചെ സിനിമാനിയ' തെരഞ്ഞെടുത്തിട്ടുണ്ട്. ഈ രംഗത്ത് സാന്നിദ്ധ്യമുറപ്പിക്കുന്ന സിനിമകൾ പ്രതീക്ഷിക്കാമെന്ന് ബോചെ അറിയിച്ചു. ഇതോടൊപ്പം പാതി വഴിയിൽ മുടങ്ങിയതും പ്രതിസന്ധിയിലായതുമായ സിനിമകൾക്ക് ഫണ്ട് ചെയ്യാനും പദ്ധതിയുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബി, എം.എസ്.ശബരീഷ്, സാം സിബിൻ, അൻഷാദ് അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.