1

തൃശൂർ: 20 വർഷമായി പഞ്ചായത്തിന്റെ ലൈസൻസ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ അന്യായ നടപടികൾ സ്വീകരിക്കുന്നതായി ഉടമ ആരോപിച്ചു. നിസാര കാര്യങ്ങൾ ചുമത്തി 15000 രൂപ പിഴയട്ക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയതായും ഉടമ സുനിൽ മച്ചാംമംഗലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൈപ്പറമ്പിലെ സഹോദര ബേക്കറിക്കെതിരെയാണ് അനാവശ്യ നടപടി സ്വീകരിക്കുന്നത്. പഞ്ചായത്തിൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുമ്പോഴും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഴ പിൻവലിക്കാത്തപക്ഷം കൈപ്പറമ്പ് നിയമ സഹായവേദിയുടെ സഹായത്തോടെ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുനിൽ വ്യക്തമാക്കി. നിയമവേദി ജില്ലാ ട്രഷറർ ജെറി പുത്തുരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.