s

തൃശൂർ: ചേലക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച പ്രചാരണത്തിന് ഇറങ്ങും. മുൻ എം.എൽ.എ പി.സി ജോർജ്ജും ചേലക്കരയിലെത്തും. പൂരം അങ്കോലപ്പെട്ടതും പൂരം വെടിക്കെട്ടിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങളിലെ വിവാദങ്ങളും നിറഞ്ഞുനിൽക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയെത്തുന്നത്. ചേലക്കരയിലേക്ക് മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളാണ് എത്തുന്നത്. കഴിഞ്ഞദിവസം എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. വി.ഡി സതീശൻ,കെ. സുധാകരൻ ഉൾപ്പെടെയുള്ളവരും മണ്ഡലത്തിലെത്തി. മൂന്നു മുന്നണികൾക്കും ഉപതിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. സിറ്റിംഗ് സീറ്റ് നിലനിറുത്തുകയെന്ന ദൗത്യമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിനുള്ളത്.