1

തൃശൂർ: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. പൊതു നിരീക്ഷകൻ മുജീബുർ റഹ്മാൻ ഖാൻ, ചെലവ് നിരീക്ഷകൻ അനുരാഗ് എസ്. ധരിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉപതിരഞ്ഞെടുപ്പിനായി ചേലക്കര മണ്ഡലത്തിലെ ക്രമീകരണങ്ങൾ വിലയിരുത്തിയത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ (ജനറൽ) ടി. മുരളി, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എൻ. ബാലസുബ്രഹ്മണ്യൻ, ചേലക്കര നിയമസഭാ മണ്ഡലം വരണാധികാരി കൂടിയായ ഡെപ്യൂട്ടി ഡയറക്ടർ (സർവേ & ഭൂരേഖ) എം.എ. ആശ, വിവിധ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.